Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roger Federer

റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ഹാ​ൾ ഓ​ഫ് ഫെ​യിമിൽ

ന്യൂ​​പോ​​ർ​​ട്ട്: ഇ​​തി​​ഹാ​​സ ടെ​​ന്നീ​​സ് താ​​രം റോ​​ജ​​ർ ഫെ​​ഡ​​റ​​റെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ന്നീ​​സ് ഹാ​​ൾ ഓ​​ഫ് ഫെ​​യി​​മി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ത്തു. ജീ​​വി​​ത​​ത്തി​​ലെ “​ഏ​​റ്റ​​വും വ​​ലി​​യ ബ​​ഹു​​മ​​തി​​ക​​ളി​​ലൊ​​ന്ന്’’ എ​​ന്നാ​​ണ് അ​​ദ്ദേ​​ഹം ഈ ​​നി​​മി​​ഷ​​ത്തെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

20 ഗ്രാ​​ൻ​​ഡ് സ്ലാം ​​സിം​​ഗി​​ൾ​​സ് കി​​രീ​​ട​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​യാ​​യ ഫെ​​ഡ​​റ​​ർ, റോ​​ഡ് ഐ​​ല​​ൻ​​ഡി​​ലെ ന്യൂ​​പോ​​ർ​​ട്ടി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ വ​​ച്ച് ത​​ന്‍റെ മി​​ന്നു​​ന്ന ക​​രി​​യ​​റി​​നെ​​ക്കു​​റി​​ച്ച് ഓ​​ർ​​ത്തെ​​ടു​​ത്ത​​പ്പോ​​ൾ വി​​കാ​​രാ​​ധീ​​ന​​നാ​​യി. ബി​​ല്ലി ജീ​​ൻ കിം​​ഗ്, ജോ​​ണ്‍ മ​​ക്കെ​​ൻ​​റോ തു​​ട​​ങ്ങി​​യ ടെ​​ന്നീ​​സ് ഇ​​തി​​ഹാ​​സ​​ങ്ങ​​ൾ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.

1998-ൽ 16-ാം ​​വ​​യ​​സി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ശേ​​ഷം ഫെ​​ഡ​​റ​​ർ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡാ​​യ എ​​ട്ട് വിം​​ബി​​ൾ​​ഡ​​ണ്‍ കി​​രീ​​ട​​ങ്ങ​​ളും ആ​​റ് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണു​​ക​​ളും അ​​ഞ്ച് യു​​എ​​സ് ഓ​​പ്പ​​ണു​​ക​​ളും ഒ​​രു ഫ്ര​​ഞ്ച് ഓ​​പ്പ​​ണും നേ​​ടി​​യി​​ട്ടു​​ണ്ട്.“ഇ​​ത് എ​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ബ​​ഹു​​മ​​തി​​ക​​ളി​​ലൊ​​ന്നാ​​ണ്,”45-​​കാ​​ര​​നാ​​യ ഫെ​​ഡ​​റ​​ർ പ​​റ​​ഞ്ഞു.

“അ​​വ​​ർ ഇ​​തി​​നെ ഹാ​​ൾ ഓ​​ഫ് ഫെ​​യിം എ​​ന്ന് വി​​ളി​​ക്കു​​ന്നു, എ​​ന്നാ​​ൽ പ്ര​​ശ​​സ്തി ഒ​​രി​​ക്ക​​ലും എ​​ന്‍റെ ല​​ക്ഷ്യ​​മാ​​യി​​രു​​ന്നി​​ല്ല. ഞാ​​ൻ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ഒ​​രു കാ​​ര്യം, അ​​തി​​നെ എ​​ന്നെ​​പ്പോ​​ലെ ത​​ന്നെ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ആ​​ളു​​ക​​ൾ​​ക്കൊ​​പ്പം ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ ചെ​​യ്യു​​ക എ​​ന്ന​​താ​​യി​​രു​​ന്നു എ​​ന്‍റെ ല​​ക്ഷ്യം.” ഫെ​​ഡ​​റ​​ർ പ​​റ​​ഞ്ഞു.

2003ൽ ​​വിം​​ബി​​ൾ​​ഡ​​ണി​​ൽ ത​​ന്‍റെ ആ​​ദ്യ ഗ്രാ​​ൻ​​ഡ് സ്ലാം ​​കി​​രീ​​ടം നേ​​ടി​​യ അ​​ദ്ദേ​​ഹം 310 ആ​​ഴ്ച​​ക​​ളോ​​ളം ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യി നി​​ന്നു. നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചാ​​ണി ഈ ​​റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്ന​​ത്. 2022ൽ ​​ഫെ​​ഡ​​റ​​ർ ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​നോ​​ട് വി​​ട​​പ​​റ​​യു​​ന്പോ​​ഴേ​​ക്കും 103 എ​​ടി​​പി ടൂ​​ർ കി​​രീ​​ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

20 ഗ്രാ​​ൻ​​ഡ സ് ​​ലാ​​മി​​നു പു​​റ​​മെ 2008 ബെ​​യ്ജിം​​ഗ് ഒ​​ളി​​ന്പി​​ക്സ് പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ സ്വ​​ർ​​ണ​​വും 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ന്‍റെ സിം​​ഗി​​ൾ​​സി​​ൽ വെ​​ള്ളി​​യും നേ​​ടി​​യി​​രു​​ന്നു.
2014ൽ ​​ആ​​ദ്യ​​മാ​​യി ഡേ​​വി​​സ് ക​​പ്പ് നേ​​ടി​​യ സ്വി​​സ് ടീ​​മി​​ൽ അം​​ഗ​​വു​​മാ​​യി.

Latest News

Corehub Up